ആലപ്പുഴ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല പറയങ്കേരി കടവിന് സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പാട് സ്വദേശി ബിബിന്‍(26) ആണ് മരിച്ചത്.
റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന വെെദ്യുത പോസ്റ്റുകൾക്ക് സമീപത്തായാണ് മൃതദേഹം കിടന്നത്. അതേസമയം യുവാവ് സഞ്ചരിച്ചിരുന്ന ബെെക്ക് സമീപത്തെ ആറ്റിൽ നിന്നും ലഭിച്ചു. ബന്ധുവീട്ടിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ബിബിന്റെ ബെെക്ക് സമീപത്തെ മൈല്‍ക്കുറ്റിയിലും പോസ്റ്റിലും ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി ബന്ധുവിന്റെ വീട്ടില്പോയതായിരുന്നു ബിബിന്‍ എന്നാണ് അറിയുന്നത് . ഇവിടെനിന്നും തിരിച്ചുവരുന്നതിനിടെ ബൈക്ക് റോഡരികിലെ മൈല്‍ക്കുറ്റിയിലും പോസ്റ്റിലും ഇടിച്ച് അപകടമുണ്ടായെന്നാണ് പോലീസിന്റെ നിഗമനം.
Comments