ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകവും പ്രത്യേക പൂജകളും നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രാവണമാസത്തിലെ ആറാമത്തെ തിങ്കളാഴ്ച നടന്ന പ്രത്യേക പൂജകളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ ഗോരഖ്നാഥന് അദ്ദേഹം പാലഭിഷേകം നടത്തുകയും പുഷ്പ്പങ്ങൾ അർപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനായും പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗോരഖ്നാഥ് ക്ഷേത്രദർശനത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ജനതാ ദർശനം’ നടത്തി. ജനങ്ങളുമായി സംവദിക്കുകയും അവരുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണാൻ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു.
വർഷത്തിലെ ഏറ്റവും പുണ്യമാസമായാണ് ശ്രാവണമാസം വിശ്വസിക്കുകപ്പെടുന്നത്. ശ്രാവണ മാസത്തിലെ ആറാമത്തെ തിങ്കളാഴ്ച മഹാകാലേശ്വര ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങളാണ് ദർശനത്തിനെത്തിയത്. ഭഗവാൻ ശിവന്റെ അനുഗ്രഹത്തിനായി നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ബാബ മഹാകാലിന്റെ പ്രത്യേക ‘ഭസ്മ ആരതി’യിലും ഭക്തജനങ്ങൾ പങ്കെടുത്തിരുന്നു.
Comments