കോഴിക്കോട്: പൊള്ളിച്ചിയിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. പൊള്ളാച്ചിയിലെ കേബിൾ ജീവനക്കാരനായ അലീഷ് ആനന്ദ് (21) ആണ് മരിച്ചത്. പിക്കപ്പ് വാനിന് പുറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
ഏറെ നാളായി ആനന്ദ് പൊള്ളാച്ചിയിലെ സ്വകാര്യ കമ്പനിയിലെ കേബിൾ ജീവനക്കാരനായി ജോലി ചെയ്യുകയാണ്. ആനന്ദ് മറ്റ് ജീവനകാർക്കൊപ്പം സ്ഥാപനത്തിന്റെ വാഹനത്തിൽ യാത്ര ചെയ്യവെയാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് പേർ പരുക്കേറ്റ് ചികിത്സയിലാണ്. പൊള്ളാച്ചിയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തി.
ആലപ്പുഴ ചെങ്ങനൂരിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. വെൺമണി സ്വദേശി അജിതയാണ് മരിച്ചത്. ഇന്ന് രാവിലെ എംസി റോഡിന് സമീപമാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യവെ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Comments