തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സേവാമെഡൽ പട്ടികയിൽ ക്രിമിനൽ കേസ് പ്രതിയും. ഫയർ ആന്റ് റെസ്ക്യൂ ഓഫീസറായ കണ്ണദാസൻ.വിയാണ് പട്ടികയിൽ ഉൾപ്പെട്ട ക്രിമിനൽ കേസ് പ്രതി. പാലക്കാട് ചിറ്റൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കണ്ണദാസൻ.
കണ്ണദാസന് എതിരെ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ 155/2023 എന്ന നമ്പറിൽ ക്രിമിനൽ കേസ് ഉണ്ടായിരിക്കെയാണ് അഗ്നിശമന സേവാ മെഡൽ പട്ടികയി ഉൾപ്പെടുത്തിയിരിക്കുന്നത്. സേനയിലെ സഹ പ്രവർത്തകനെ ജാതി അധിക്ഷേപം നടത്തുകയും സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് കണ്ണദാസൻ. ഇത്തരത്തിൽ കേസ് നിലനിൽക്കവെയാണ് മുഖ്യമന്ത്രിയുടെ സേവാമെഡൽ പട്ടികയിൽ കണ്ണദാസ് ഉൾപ്പെട്ടത്.
ക്രിമിനൽ കേസുകളിൽ പ്രതിയായവർക്ക് മെഡൽ നൽകരുതെന്നാണ് നിയമം. മെഡലിനായി പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലം കൃത്യമായി അന്വേഷിക്കണം എന്നിരിക്കെയാണ് ക്രിമിനൽ കേസ് പ്രതിയായ ഉദ്യോഗസ്ഥൻ പട്ടികയിൽ ഉൾപ്പെട്ടത്. സംഭവത്തിൽ അഭ്യന്തര വകുപ്പിന് സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്യാണ്.
Comments