തിരുവനന്തപുരം: ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും കാണം വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വിലക്കയറ്റത്തിനെതിരെ ഐഎൻടിയുസി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ചെന്നിത്തലയുടെ പരിഹാസം.
അതേസമയം പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്നും ചെന്നിത്തല പരിഹാസിച്ചു. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുള്ളതിനാൽ പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. പുതുപ്പള്ളിയിൽ ഏത് മന്ത്രിക്കാണ് അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാർ ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും ചെന്നിത്തല വിമർശിച്ചു. ഒപ്പം തന്ന പുതുപ്പള്ളിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments