പാലക്കാട്: മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ ഇപ്പോൾ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഇതുവരെ തീരുമാനമായിട്ടില്ലെന്നും നാളെ നടക്കുന്ന വൈദ്യുതി ബോർഡ് മീറ്റിങ്ങിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പെയ്താൽ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും. വാങ്ങുന്ന വിലയ്‌ക്ക് മാത്രമേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തിലും ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.
Comments