കണ്ണൂർ: കണ്ണൂരിൽ ടൗൺ എസ്ഐയെ ഉൾപ്പെടെ മദ്യപസംഘം പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീത്, കാർത്തിക് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂർ അത്താഴക്കുന്നിലാണ് സംഭവം. സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസുകാരെ മദ്യപസംഘം മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
കണ്ണൂർ ടൗൺ എസ്ഐ സി.എച്ച്. നസീബിന് മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സാമൂഹ്യവിരുദ്ധരുടെ കഞ്ചാവ്-ലഹരി ഉപയോഗംകൊണ്ട് പൊറുതിമുട്ടിയ നാട്ടുകാരുടെ പരാതിപ്രകാരം പരിശോധനയ്ക്കെത്തിയതായിരുന്നു പോലീസ് സംഘം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അന്നു തന്നെ അറസ്റ്റുചെയ്തു. ഒളിവിൽ പോയ നാല് പ്രതികളെ ഇന്നാണ് പിടികൂടിയത്.
കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, കാർത്തിക്, സംഗീത്, സനൽ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ നഗരത്തിൽ ലഹരിയുടെ ഉപയോഗം അമിതമാണെന്നും ഇതുമൂലമുള്ള പ്രശ്നങ്ങൾ വർദ്ധിച്ചു വരികയാണെന്നും പരാതിയുണ്ട്.
Comments