ശ്രീനഗർ : 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റഷീദ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നും ഷെഹ്ല ട്വീറ്ററിൽ പറഞ്ഞു. ലഷ്കറെ ത്വയ്ബ ഭീകരൻ ജാവേദിന്റെ സഹോദരൻ റയീസ് മട്ടു ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ വാർത്തയെ കുറിച്ച് പരാമർശിച്ചാണ് ഷെഹ്ല ഇക്കാര്യം പറഞ്ഞത്.
‘ എത്ര അസൗകര്യമാണെങ്കിലും, ഇത് സമ്മതിക്കാതിരിക്കാനാകില്ല , തികച്ചും പ്രയോജനപ്രദമായ കണക്കുകൂട്ടലിലൂടെ, സർക്കാരിന്റെ വ്യക്തമായ നിലപാട് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിച്ചു. ,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും ഭരണത്തിന് കീഴിൽ ജമ്മു കശ്മീരിൽ മനുഷ്യാവകാശ സംരക്ഷണത്തിന്റെ റെക്കോർഡ് മെച്ചപ്പെട്ടു . “ ഷെഹ്ല പറയുന്നു .
ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ റയീസ് മട്ടുവിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തു .ജമ്മു കശ്മീരിലെ പ്രധാന ഹിസ്ബുൾ ഭീകരൻ ജാവേദ് മട്ടൂവിന്റെ സഹോദരനാണ് റയീസ്. ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഷം ചീറ്റിയവരിൽ ഒരാളാണ് ഷെഹ്ല റഷീദ് . ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ ഷെഹ്ല സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഷെഹ്ല തന്റെ ഹർജി പിൻവലിച്ചിരിക്കുകയാണ്.
Comments