കോഴിക്കോട്: എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കേസിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കെത്തിയ സംഘത്തെയായിരുന്നു പ്രതികൾ മർദ്ദിച്ചത്.
ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എക്സൈസ് ഇൻസ്പെക്ടർ എപി ദീപേഷ്, ഓഫീസർമാരായ സജീവൻ, എകെ രതീശൻ എന്നിവർക്കാണ് ആക്രമണമേറ്റത്. തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.
Comments