തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വകുപ്പ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് യോഗം ചേരും. വൃഷ്ടിപ്രദേശത്തെ മഴയുടെ കുറവാണ് വൈദ്യുതിയുടെ ഉത്പാദനം കുറയ്ക്കുന്നതിന് കാരണമായി ബോർഡ് നൽകുന്ന വിശദീകരണം.ഉത്പാദനത്തിന് പുറമേ വൈദ്യുതിയുടെ സെസ് കുത്തനെ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനം ഉണ്ടാകും.
മഴ പെയ്താൽ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരും. വാങ്ങുന്ന വിലയ്ക്ക് മാത്രമേ വൈദ്യുതി നൽകാൻ സാധിക്കുകയുള്ളൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും കഴിഞ്ഞ ദിവസം മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.
ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ അധികമായി വൈദ്യുതി വാങ്ങേണ്ടി വരും. പുറമെയിൽ നിന്നും വൈദ്യുതി വാങ്ങുന്നതിൽ ഒരു മാസം പത്തുകോടി രൂപയാണ് ചെലവ്. പ്രതിദിനം 63 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിക്കുന്നത്. ഓണം അടുക്കുന്നതിനാൽ ഉപഭോഗം കൂടുമെന്നാണ് വിലയിരുത്തൽ. ഇതോടെ, കൂടുതൽ വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടിവരും. വൈദ്യുത സെസ് കൂട്ടുക മാത്രമാണ് നിലവിലുള്ള മാർഗം. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ പോലും 39% വെള്ളമാണ് ഉള്ളത്. 1902 യൂണിറ്റ് വൈദ്യുതിയുടെ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
Comments