ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഇന്ന് രാവിലെ ആയിരുന്നു ചന്ദ്രയാൻ-3 അവസാനത്തെ ഭ്രമണപഥത്തിലെത്തിയത്. ഇതോടെ പേടകം ചന്ദ്രന്റെ 153 കിമീx 163 കിമീ പരിധിയിലെത്തി. ഇനി സോഫ്റ്റ് ലാൻഡിംഗിലേക്ക് ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്. വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിംഗ് മോഡ്യൂള്‍ പ്രൊപ്പല്‍ഷ്യൻ മോഡ്യൂളില്‍ നിന്ന് വേര്‍പ്പെടുത്തുന്ന ഘട്ടമാണിത്.
ലാൻഡിംഗിന് മുന്നോടിയായി പൂർത്തിയാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് പ്രൊപ്പൽഷ്യൻ മോഡ്യൂൾ വേർപെടൽ. തുടർന്നായിരിക്കും ചന്ദ്രപ്രതലത്തിൽ ഇറങ്ങാനുളള്ള ലാൻഡറിന്റെ യാത്ര ആരംഭിക്കുന്നത്. 23ന് നടക്കുന്ന ലാൻഡിംഗിന് മുമ്പായി ചന്ദ്രയാൻ പലതവണ ചന്ദ്രനെ വലം വയ്‌ക്കും. നിലവിൽ, കുറഞ്ഞ ദൂരം 153 കി.മീ, കൂടിയ അകലം 163 കി.മീ എന്ന കണക്കിൽ ചന്ദ്രനെ വലം വയ്‌ക്കുകയാണ് പേടകം. രാവിലെ നടന്ന ഭ്രമണപഥം താഴ്‌ത്തിയതിലൂടെയാണ് പേടകം ഇപ്പോൾ സഞ്ചരിക്കുന്ന പാതയിലെത്തിയത്. പ്രൊപ്പല്‍ഷ്യൻ മോഡ്യൂൾ ഉപയോഗിച്ചുള്ള ഭ്രമണപഥ നിയന്ത്രണം ഇന്നത്തെ ദൗത്യത്തോടെ അവസാനിച്ചു. ചന്ദ്രന്റെ 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഓർബിറ്റിൽ എത്തിയായിരിക്കും ലാൻഡർ നിരീക്ഷണം ആരംഭിക്കുക. വിശാലവും സമഗ്രവുമായ ചാന്ദ്ര ഗവേഷണ ദൗത്യമാണ് ലാൻഡിംഗ് നടക്കുന്നതോടെ ആരംഭിക്കുക.
ജൂലായ് 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3യുടെ യാത്ര ഇതിനകം 33 ദിവസമാണ് പിന്നിട്ടത്. ഓഗസ്റ്റ് 23നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്.
Comments