ന്യൂഡൽഹി: ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ആവേശം പങ്കുവെച്ച് യുഎസ് കോൺഗ്രസ് പ്രതിനിധി. അമേരിക്കൻ കോൺഗ്രസ് പ്രതിനിധി സംഘത്തിലെ റിച്ച് മക്കോർമിക്കാണ് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ആവേശം പങ്കുവെച്ചത്. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി അമേരിക്ക സന്ദർശിച്ചപ്പോൾ അദ്ദേഹം യുഎസ് കോൺഗ്രസിൽ പ്രസംഗിക്കുകയും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
”ഞാൻ ഇന്ന് വളരെ ആവേശത്തിലാണ്, ഞങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യ-യുഎസ് ബന്ധം എറ്റവും മികച്ച കാലത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത് അദ്ദേഹം പറഞ്ഞു.
ആഗോള രംഗത്ത് ചൈനയുടെ ഭീഷണി ചെറുക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധം സഹായിക്കുമെന്നും റിച്ച് മർക്കോമി കൂട്ടിച്ചേർത്തു. സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ കൈവരിച്ച നേട്ടത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യ ശക്തമായ സഖ്യകക്ഷിയാകുന്നത് യുഎസിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതൽ ഊർജ്ജമേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments