രാജ്യത്തെ ആദ്യത്തെ റിജീയണൽ ട്രെയിൻ സർവീസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട്. റാപ്പിഡ് എക്സ് ഓടി തുടങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വേഗമുള്ള പ്രാദേശിക ട്രെയിനായി ഇത് മാറും. ഡൽഹിക്കും മീററ്റിനും ഇടയിലാണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്.
റാപ്പിഡ് എക്സ് ട്രെയിനിന്റെ ട്രയൽ റണ്ണും ഇതിനൊപ്പം നടക്കുകയാണ്. റാപ്പിഡ് എക്സ് ട്രെയിൻ സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോയിലേക്കുള്ള 17 കിലോമീറ്റർ ദൂരം 12 മിനിറ്റിനുള്ളിൽ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടിൽ വേഗവീരൻ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് ഓടിയത്. 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിന് കഴിയും.
റാപ്പിഡ് എകസ് അതിവേഗ റെയിൽ പദ്ധതി 2025-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിന് 82 കിലോമീറ്റർ ദൈർഘ്യമുണ്ട്. കേവലം ഒരുമണിക്കൂറിനുള്ളിൽ ഈ ദൂരം പിന്നിടും. വൈകാതെ തന്നെ സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോയിലേക്ക് സാധാരണക്കാർക്ക് യാത്ര ചെയ്യാം. 17 കിലോമീറ്റർ ദൈർഘ്യമുള്ള സെക്ഷനിൽ സാഹിബാബാദ്, ഗാസിയാബാദ്, കുൽത്തർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.
Comments