കൊച്ചി: വിലവിവര പട്ടികയിൽ സാധനങ്ങൾ സ്‌റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നീക്കം ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടാണ്ടോയെന്നാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
കോഴിക്കോട് പാളയം ഔട്ട്‌ലെറ്റ് മാനേജർ കെ. നിതിനെയാണ് കഴിഞ്ഞ ദിവസം സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. സാധനങ്ങൾ ലഭ്യമായിട്ടും ഇല്ലെന്ന് എഴുതിവെച്ചുവെന്നാണ് സപ്ലൈകോ നൽകുന്ന വിശദീകരണം. സംഭവത്തിൽ സപ്ലൈകോയോട് വ്യാഴാഴ്ച വിശദീകരണം അറിയിക്കാനാണ് കോടതി നിർദ്ദേശം.
സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങൾ എല്ലാം ഉണ്ടായിരുന്നില്ലെന്നാണ് നിതിൻ പറയുന്നത്. ബോർഡിൽ രേഖപ്പെടുത്തുന്നതിൽ എന്തെല്ലാം കാര്യങ്ങളിലാണ് വ്യക്തത വരുത്തേണ്ടതെന്ന കാര്യത്തിൽ മുൻകൂട്ടി നിർദ്ദേശങ്ങളൊന്നുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments