ലക്നൗ : അയോദ്ധ്യയിൽ പോലീസും ക്രിമിനലുകളുമായി ഏറ്റുമുട്ടൽ . പോലീസിന് നേരെയും വെടിയുതിർക്കാൻ ശ്രമിച്ച കൊലയാളി സുബൈർ ഖാനെ വെടിവച്ച് വീഴ്ത്തി . രാംതിരഥ് തിവാരിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുബൈർ . കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പാലത്തിന് സമീപം സംശയാസ്പദമായി 2 പേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടിരുന്നു. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ ബൈക്കുമായി തിരികെ പോകാനാണ് ശ്രമിച്ചത് . തുടർന്ന് ഇരുവരെയും പോലീസ് സംഘം പിന്തുടർന്നു . കീഴടങ്ങാൻ ആവശ്യപ്പെട്ടതോടെ ബൈക്കിന്റെ പിന്നിലിരുന്നയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിൽ പോലീസ് കോൺസ്റ്റബിൾ ശൈലേന്ദ്രയ്ക്ക് പരിക്കേറ്റു.
തുടർന്ന് പോലീസും തിരികെ വെടിവയ്ക്കുകയായിരുന്നു . വെടിവയ്പിൽ, പ്രതികളിലൊരാളായ സുബൈർ ഖാന് ഇടതുകാലിന് വെടിയേറ്റു . സുബൈറിൽ നിന്ന് അനധികൃത പിസ്റ്റളും മൂന്ന് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ബൈക്ക് ഓടിച്ച പ്രതി സിറാജ് അഹമ്മദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഈ മാസം 11 നാണ് രാംതിരഥ് തിവാരിയെ സുബൈർ കൊലപ്പെടുത്തിയത് . തിവാരിയുടെ കൊലപാതകത്തിൽ സുബൈറിന്റെ പിതാവ് നൗഷാദും മറ്റ് രണ്ട് കൂട്ടാളികളും ഉൾപ്പെട്ടിരുന്നു.
Comments