ന്യൂഡൽഹി: മേരി മട്ടി മേരാ ദേശ്( എന്റെ ഭൂമി എന്റെ ദേശം) ക്യാമ്പയിനിന്റെ ഭാഗമായി പ്ലാന്റേഷൻ ഡ്രൈവിലും പഞ്ച് പ്രാൺ പ്രതിജ്ഞയിലും പങ്കെടുത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും. നൂറ്റാണ്ടുകളുടെ ഇന്ത്യൻ പാരമ്പര്യത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിമാർ ശ്രീ മന്ദിരത്തിലെ പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്തിന്റെ പൈതൃകവും പുരോഗതിയും എടുത്ത് കാണിക്കുന്ന പ്രമേയവുമായാണ് ‘മേരി മതി മേരാ ദേശ്’ എന്ന പരിപാടി ആരംഭിച്ചത്.
പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക് സൃഷ്ടിച്ച മണൽ കലാരൂപത്തിലൂടെ ‘മേരി മട്ടി മേരാ ദേശ്’പ്രമേയത്തിന്റെ മനോഹരമായ സൗന്ദര്യം ചിത്രീകരിക്കും. മണൽ കലാരൂപങ്ങളുടെ പ്രദർശനം ബ്ലൂ ഫ്‌ലാഗ് ബീച്ച്, മേഫെയർ, പുരി എന്നിവിടങ്ങളിലെ മണൽത്തരികളിലാണ് നിർമ്മിക്കുന്നത്.
മേരി മട്ടി മേരാ ദേശ് ഇന്ത്യയുടെ മണ്ണിനെയും വീര്യത്തെയും അടയാളപ്പെടുത്തുന്നതായാണ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കുനമുള്ള രാജ്യത്തിന്റെ കഠിനകരമായ യാത്രയെ ഓർമ്മിപ്പിക്കുന്നു. ഭൂമിയുമായുള്ള മനുഷ്യരുടെ ബന്ധം വളർത്തുന്നതിനും രാജ്യത്തിന്റെ ധീരന്മാരെ ആദരിക്കുന്നതിനും മേരി മട്ടി മേരാ ദേശ് പരിപാടിയിലൂടെ സാധിക്കും. ഇത് ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കുന്നതിന് വേണ്ടി ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നതായിരിക്കും.
Comments