പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദ്ദേശിച്ചതിന് പുറമേയുള്ള വാക്സിൻ നൽകിയ നഴ്സിന് സസ്പെൻഷൻ. പാലക്കാട് പിരിയാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ ആൺകുഞ്ഞിനാണ് നഴ്സ് വാക്സിൻ തെറ്റി നൽകിയത്. ഇതിനെ തുടർന്ന് കുട്ടിയ്‌ക്ക് കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു. അഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിന് ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നഴ്സ് കുഞ്ഞിന് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും മരുന്നും നൽകുകയായിരുന്നു.
Comments