പാലക്കാട്: വടക്കഞ്ചേരിയിൽ പട്ടാപ്പകൽ വീണ്ടും മോഷണം, ഏഴ് പവനും 67,000 രൂപയും കവർന്നു. ചുവട്ടു പാടം ആട്ടോക്കാരൻ ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വടക്കഞ്ചേരിയിൽ നടക്കുന്ന ഒൻപതാമത്തെ മോഷണമാണിത്.
ഇന്ന് രാവിലെയാണ് ചുവട്ടു പാടം ആട്ടോക്കാരൻ ലില്ലി മനോജിന്റെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ വലിയ കല്ലുകൊണ്ട് തകർത്ത് പലക ഇളക്കിമാറ്റി വീടിന് അകത്ത് കയറിയ മോഷ്ടാവ് അലമാരയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണവും 67,000 രൂപയും കവരുകയായിരുന്നു.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ നടന്ന 8 മോഷണങ്ങളിൽ ഒന്നിൽ മാത്രമാണ് പോലീസിന് പ്രതിയെ പിടികൂടാനായത്.
Comments