ബെയ്ജിംഗ്: തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്ന യുവാക്കളുടെ കണക്കുകൾ പുറത്ത് വിടുന്നത് അവസാനിപ്പിച്ച് ചൈന. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സൂചിപ്പിക്കുന്നതാണ് ചൈനയുടെ നടപടി. വളര്‍ച്ച കൂട്ടാനായി രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് വായ്പ പലിശയും വെട്ടിക്കുറച്ചു.
ഓഗസ്റ്റ് 15 ന് പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.3 ശതമാനമായി ഉയർന്നതായാണ് കാണുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് ചൈന കൂപ്പുകുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
ജൂണില്‍ ചൈനയിലെ നഗരപ്രദേശത്ത് 16 മുതല്‍ 24 വയസുവരെയുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനത്തിലധികമായി. സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അപ്രതീക്ഷിതമായി മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയും പലിശ നിരക്കുകൾ കുറച്ചു.
Comments