ഇസ്ലാമാബാദ് : തീവ്രവാദ ഫണ്ടിംഗ് കേസിൽ ജയിലിൽ കഴിയുന്ന കശ്മീർ ഭീകരൻ യാസിൻ മാലിക്കിന്റെ ഭാര്യയുമായ മുഷാൽ ഹുസൈൻ പാകിസ്താൻ ഇടക്കാല സർക്കാരിൽ മന്ത്രിയാകും . പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രാജിവെച്ചതിന് പിന്നാലെയാണ് അൻവർ ഉൾ ഹഖ് കാക്കറിനെ താൽക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചത്. കാക്കറിന്റെ മന്ത്രിസഭയിൽ പ്രധാനമന്ത്രിയുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച സ്പെഷ്യൽ അസിസ്റ്റന്റായിരിക്കും അവർ.
പാകിസ്താനിൽ താമസിക്കുന്ന മാലിക്കിന്റെ ഭാര്യ മുഷാൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും, ഇന്ത്യയിൽ നിന്ന് രക്ഷിക്കണമെന്ന് പാകിസ്താൻ നേതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.മുഷാൽ ഹുസൈൻ പാകിസ്താനിലാണ് ജനിച്ചത്. മുഷാലിന്റെ പിതാവ് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായിരുന്നു . അമ്മ പാകിസ്താൻ മുസ്ലീം ലീഗിന്റെ വനിതാ വിഭാഗത്തിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മുഷാലിന്റെ സഹോദരൻ ഹൈദർ അലി മാൽക്കി യുഎസിൽ വിദേശ നയ പണ്ഡിതനും പ്രൊഫസറുമാണ്.
2005ലായിരുന്നു മുഷാലുമായുള്ള യാസിന്റെ ആദ്യ കൂടിക്കാഴ്ച. ആ സമയത്ത് കശ്മീരി വിഘടനവാദ പ്രസ്ഥാനത്തിന് പിന്തുണ നേടുന്നതിനായി യാസിൻ ഇസ്ലാമാബാദിലേക്ക് പോയിരുന്നു. 2009ൽ ഇരുവരും വിവാഹിതരായി. യാസിൻ മാലിക്കിനെക്കാൾ 20 വയസ്സിന് ഇളയതാണ് മുഷാൽ.
കഴിഞ്ഞ വർഷം മെയ് 24 നാണ് തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ കോടതി യാസിൻ മാലിക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് .യുഎപിഎയുടെ സെക്ഷൻ 121, സെക്ഷൻ 17 (ഭീകര ഫണ്ടിംഗ്) എന്നിവ പ്രകാരമാണ് യാസിൻ മാലിക്കിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ, അഞ്ച് വ്യത്യസ്ത കേസുകളിലായും മാലിക്കിന് ശിക്ഷ ലഭിച്ചിട്ടുണ്ട് .
ഇതിന് പുറമെ 1990ൽ നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും യാസിൻ മാലിക് കുറ്റക്കാരനാണ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റൂബിയ സയീദിനെയും ഇയാൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇന്ത്യയ്ക്കെതിരായ പാക് അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന കശ്മീരി വിഘടനവാദിയും ഭീകരനുമാണ് യാസിൻ മാലിക്ക്. 1990 കളിൽ കശ്മീരി ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ പ്രധാന വ്യക്തികളിൽ ഒരാളാണ് യാസിൻ മാലിക്ക് . മുഷാൽ നിരന്തരം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുകയും , ഇന്ത്യൻ സൈന്യത്തിനെതിരെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ്.
Comments