മുംബൈ ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി തള്ളി അമേരിക്കൻ കോടതി. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ റാണ സമർപ്പിച്ച അപ്പീലാണ് തള്ളിയത്. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്. വർഷങ്ങളായി തുടരുന്ന കേസിലാണ് കോടതിയുടെ തീരുമാനം. ജോ ബൈഡൻ അധികാരത്തിൽ എത്തിയതിന് പിന്നാലെ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന പാക് വംശജനാണ് റാണ. നിലവിൽ ഇയാൾ കാനഡ പൗരനാണ്. ഇന്ത്യയിലെത്തിയാൽ തന്നെ പ്രേസിക്യൂട്ട് ചെയ്യുമെന്നും ഇത് ഇന്ത്യ- അമേരിക്ക ഉടമ്പടിക്ക് വിരുദ്ധമാണ്. തന്റെ പേരിൽ ആരോപിക്കുന്ന കുറ്റം തനിക്ക് അറിവുള്ളതല്ല. എന്നീ രണ്ട് വാദങ്ങളായിരുന്നു റാണയുടെ ഹർജിയിലുണ്ടായിരുന്നത്. എന്നാൽ ഈ രണ്ടു വാദങ്ങളും കോടതി തള്ളുകയായിരുന്നു. ഇതോടെ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു.
അമേരിക്കൻ ഗവൺമെന്റിന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ ഇനി ഉണ്ടാക്കേണ്ടത്. റാണ ഇപ്പോൾ ലോസ് ആഞ്ചൽസിലെ മെട്രോപോളിറ്റിയൻ ഡിറ്റൻഷൻ സെന്ററിലാണ് ഉള്ളത്. എന്നാൽ വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് റാണ മറ്റൊരു അപ്പീൽ കൂടി നൽകിയിട്ടുണ്ട്.
Comments