തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂർ ചൂണ്ടലിലാണ് സംഭവം. മൂന്ന് കുട്ടികളടക്കം അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എന്നാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീ പടർന്നത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കാർ പൂർണമായും കത്തി നശിച്ചു.
പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. അഗ്‌നിശമന സേന എത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Comments