കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വിലയിലും വൻ വർദ്ധനവ്. സംസ്ഥാനത്ത് ഒരാഴ്ചയ്‌ക്ക് മുൻപ് 190 രൂപയായിരുന്ന കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയായി വർദ്ധിച്ചിരിക്കുകയാണ്. പുഴ്‌ത്തിവെയ്പ്പും കൃത്രിമ വില വർദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നത്.
ഒരു കിലോ കോഴി ഇറച്ചിക്ക് ഒരാഴ്ചയ്‌ക്കിടെ വർദ്ധിച്ചത് 50 രൂപയാണ്. വിലയിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാം. വിലവർദ്ധനവിൽ സാധാരണക്കാർക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയർന്ന് നിന്നാൽ വിപരീത ഫലമുണ്ടാക്കുമെന്നതാണ് പ്രശ്നം.
പൂഴ്‌ത്തിവെയ്പ്പിലൂടെ കോഴി ഇറച്ചിയ്‌ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിക്കുവാനാണ് ശ്രമം നടക്കുന്നതെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിലും കേരളത്തിലും ആവശ്യത്തിലധികം ഇറച്ചി കോഴികളുടെ ഉത്പാദനം നടക്കുമ്പോഴാണ് പൂഴ്‌ത്തിവെയ്പ്പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷയത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ന്യായമായ വിലയ്‌ക്ക് ഇറച്ചി കോഴി ആളുകളിൽ എത്തിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Comments