ഇടുക്കി: ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം ഭൂപതിവ് നിയമം ലംഘിച്ചെന്ന് പരാതി. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാർ-കുമളി സംസ്ഥാന പാതയോരത്ത് കെട്ടിട നിർമ്മാണം തകൃതിയായി പുരോഗമിക്കുകയാണ്.
ദേവികുളം താലൂക്കിൽ വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി വേണം. എന്നാൽ സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻഒസി ഇല്ല. കെട്ടിടത്തിന്റെ ആദ്യ നില വാണിജ്യ ആവശ്യത്തിനുള്ളതാണ്. ഭൂചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വില്ലേജ് ഓഫീസർ രണ്ട് തവണ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പേരിലാണ് മെമ്മോ നൽകിയത്.
Comments