വെല്ലുവിളിയുടെ കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രത്യാശയുടെ വെളിച്ചമായി തിളങ്ങുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണികൺട്രോളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ദൃഢമായ വളർച്ചയും കരുത്തുറ്റ ചൈതന്യവും കൈവരിച്ചു എന്നും രാജ്യം ഭാവിയുടെ വാഗ്ദാനമായി മാറിയെന്നും ഈ വേഗത നിലനിർത്താമെന്നും 140 കോടി ഇന്ത്യക്കാർക്ക് അഭിവൃദ്ധി ഉറപ്പാക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വെല്ലുവിളികളെ അതിജീവിക്കുക മാത്രമല്ലെന്നും ശുഭാപ്തിവിശ്വാസത്തിന് കളമൊരുക്കുകയും ചെയ്തു എന്നായിരുന്നു മണികൺട്രോൾ പങ്കുവെച്ച് പോസ്റ്റ്.
പ്രധാന അഞ്ച് മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിയാണ് ലേഖനം. ഉദ്പ്പാദനം, ജനസംഖ്യാ നിരക്ക്, സമ്പദ്‌വ്യവസ്ഥ, ചൈനയോടുള്ള നിലപാട്, ഓഹരി എന്നിവയാണ് അഞ്ച് മേഖലകൾ. മേക്ക് ഇൻ ഇന്ത്യ വഴി ഇന്ത്യ ഉദ്പ്പാദന മേഖല വൻ വളർച്ചയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. 2025-ടെ ഇന്ത്യ ഉദ്പ്പാദനം ഒരു ട്രില്ല്യൺ ഡോളർ എത്തും. ജനസംഖ്യാനിക്കിൽ ഇന്ത്യ ചൈനയെ പിന്തളി നിലവിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യയിൽ ജോലിച്ചെയ്യുന്നവരിൽ നല്ലൊരു വിഭാഗവും യുവാക്കളാണ് ഇത് ഇന്ത്യയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇന്ത്യ ലോകത്തിലെ 5-ാമത്തെ സാമ്പത്തിക ശക്തിയായി മാറി. 2027-ടെ 3-ാമത്തെ സ്ഥാനത്തേക്ക് എത്തും. കേന്ദ്രത്തിന്റ നിലപാടുകൾ വഴി ചൈനയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ചൈനയുടെ സാദ്ധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുകയാണ് ഇന്ത്യ. മണികൺട്രോളിന്റെ ലേഖനം പറയുന്നു.
India’s economy shines as a beacon of hope in these challenging times. With robust growth and resilient spirit, the future looks promising. Let us keep this momentum and ensure prosperity for 140 crore Indians! https://t.co/MnR4IXZuwm
— Narendra Modi (@narendramodi) August 19, 2023
Comments