കോട്ടയം: കശാപ്പിന് കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി. പാലാ പ്രവിത്താനാത്താണ് സംഭവം. കശാപ്പിനായി എത്തിച്ച മൂന്ന് പോത്തുകളിൽ രണ്ടെണ്ണമാണ് വിരണ്ടോടിയത്. കശാപ്പ് നടത്തുന്ന രണ്ടുപേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രവിത്താനം പോലീസ് സ്ഥലത്തെത്തി.
ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പോത്തുകളെ പിടികൂടിയത്. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പോത്തുകളെ വെടിവെക്കാനായിരുന്നു തീരുമാനം. തുടർന്ന് പോത്തുകൾ ശാന്തരായ ശേഷമായിരുന്നു പിടികൂടിയത്. കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്.
Comments