ശ്രീനഗർ : ആളുകൾ ഇസ്ലാം മതം സ്വീകരിച്ചതിന്റെ ചരിത്രമാണ് ഇന്ത്യക്കുള്ളതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. . ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) പ്രസിഡന്റ് ഗുലാം നബി ആസാദിന്റെ ഹിന്ദുക്കളെക്കുറിച്ചുള്ള പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം .
“അദ്ദേഹം (ഗുലാം നബി ആസാദ്) എന്തുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എനിക്കറിയില്ല. എനിക്കറിയാൻ ആഗ്രഹവുമില്ല. എനിക്ക് അവർക്കുവേണ്ടി സംസാരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ചരിത്രമറിയാം, അതുകൊണ്ട് ഈ സമയത്ത് അങ്ങനെ പറയേണ്ട ആവശ്യം എന്തായിരുന്നു.
ജമ്മു കശ്മീരിന്റെയും ജമ്മു കശ്മീരിലെ ജനങ്ങളുടെയും ചരിത്രം അതുല്യമാണ് . ഒരു കാലത്ത് ഇവിടെ ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിൽ സംശയമില്ല, അവരിൽ ഭൂരിഭാഗവും ബുദ്ധമതക്കാരായി മാറി. ബുദ്ധമതത്തിന്റെ കാലഘട്ടം ദുർബലമായപ്പോൾ, ഇവിടെയുള്ള ആളുകൾ വീണ്ടും അവരുടെ പഴയ മതത്തിലേക്ക് മടങ്ങി. പിന്നീട് ഇവിടെ ഇസ്ലാം പ്രചരിപ്പിച്ച അമീർ-ഇ-കബീർ കശ്മീരിലെത്തി. അദ്ദേഹം ഇവിടെയുള്ളവരെ കച്ചവടവും കരകൗശലവസ്തുക്കളും പഠിപ്പിച്ചു. അക്കാലത്ത് ഇവിടുത്തെ ഹിന്ദു സമൂഹം ഭിന്നിച്ചു.
ആളുകൾ ഇസ്ലാം മതം സ്വീകരിച്ചതിന്റെ നീണ്ട ചരിത്രമാണ് ഇന്ത്യക്കുള്ളത് . അക്കാലത്ത് ഹിന്ദു സമ്പ്രദായത്തിൽ ആളുകളെ ഉയർന്ന ബ്രാഹ്മണർ എന്നും താഴ്ന്നവരെ ദളിതർ എന്നും വിഭജിച്ചു. ഇസ്‌ലാമിൽ വിവേചനമില്ലെന്ന് കണ്ടപ്പോൾ ആളുകൾ (ഹിന്ദുക്കൾ) അത് അംഗീകരിച്ചു. ഇത് ചരിത്രമാണ്. ഇസ്ലാം ഇവിടെ പുരോഗമിച്ചു, ഇവിടെ പരവതാനി നെയ്‌ത്ത്, മരം കൊത്തുപണി കലയും ഇസ്ലാമിനൊപ്പം ഇവിടെയെത്തി. ഖുറാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥയും മെച്ചപ്പെടുത്തിയെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന .
Comments