ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ആഗ്രഹിക്കുന്നു എന്ന് താത്ക്കാലിക പാക് വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനി. ലോകശക്തികളായ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുമായും ഗൾഫ് രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാൻ പാകിസ്താൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജിലാനി പാകിസ്താന്റെ താത്ക്കാലിക വിദേശകാര്യമന്ത്രയായി ചുമതലയേറ്റത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തയ്യാറാണെന്നും അതിനായി ശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിലാനിയുടെ വാക്കുകൾ. എന്നാൽ ഭീകരവാദ പ്രവർത്തനത്തെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പാകിസ്താനിൽ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിക്കത്ത പക്ഷം യാതൊരു ബന്ധത്തിനും തയ്യാറല്ലെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇതിന് മുൻപ് ജി- 20 യോഗത്തിന് എത്തിയ പാക് പ്രധാനമന്ത്രിക്ക് അപ്രിയമായ സ്വീകരണം ലഭിച്ചതടക്കം ഇന്ത്യ തങ്ങളുടെ നിലപാട് കൃത്യമായി അറിയിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാകിസ്താന് അയൽ രാജ്യമായ ഇന്ത്യയോട് അധികനാൾ പിണങ്ങി നൽക്കാൻ സാധിക്കില്ല എന്നതും സമാധാന ശ്രമത്തിന് പിന്നിലെ പ്രധാന കാരണമാണ്.
പാക്കിസ്തന്റെ വിദേശകാര്യ സെക്രട്ടറിയായും യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിൽ പാകിസ്ഥാൻ അംബാസഡറായും ജിലാനി സേവനമനുഷ്ഠിച്ചിട്ടുണ്ട് തന്റെ ഈ ബന്ധങ്ങൾ പാകിസ്താന് പ്രയോജനകരമാക്കാൻ സാധിക്കുമോ എന്ന് ശ്രമത്തിലാണ് ജിലാനി.
Comments