ന്യൂഡൽഹി : ഡൽഹി ആസാദ്പൂർ മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരന് ഭക്ഷണം വിളമ്പി രാഹുൽ . രാമേശ്വർ എന്ന ആൾക്കാണ് രാഹുൽ ഭക്ഷണം വിളമ്പി നൽകിയത് . 9 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോയും രാഹുൽ ഗാന്ധി യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാഹുൽ രാമേശ്വറെ കുടുംബത്തോടൊപ്പം വീട്ടിലേയ്‌ക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് സൂചന .രാഹുൽ രാമേശ്വറിന് ഭക്ഷണം വിളമ്പുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഉപവാസത്തിന്റെ പേരിൽ രാമേശ്വറിന്റെ ഭാര്യ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞുമാറി .ഇരുവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ രാഹുലിന്റെ ഈ പ്രവൃത്തിയ്‌ക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട് . ഒരാളെ വിളിച്ചു വരുത്തി ഭക്ഷണം നൽകിയിട്ട് വൈറലകാനായി അത് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അൽപ്പത്തരമാണെന്നും കമന്റുകൾ ഉണ്ട്.
Comments