മലപ്പുറം : പർദയും നിഖാബും ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി . മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കണ്ണംവെട്ടിക്കാവിൽ പള്ളിക്ക് സമീപമാണ് സംഭവം. അസം സ്വദേശിയായ സമീഹുൽ ഹഖ് ആണ് പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്താണ് ഇയാൾ പർദ ധരിച്ചെത്തിയത്.
റോഡിൽ പർദയും നിഖാബുമണിഞ്ഞ ആളെ കണ്ടതോടെ പള്ളിയിലെത്തിയവർക്ക് സംശയമായി. പരിശോധിച്ചപ്പോഴാണ് വേഷം മാറിയെത്തിയതാണെന്ന് മനസിലായത്. തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വസ്ത്രം മോഷണം പോയതിനാലാണ് വേഷം മാറിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കൊണ്ടോട്ടി പോലീസ് കേസെടുത്തു.
Comments