കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ തളാപ്പിലായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്നകാസർകോട് സ്വദേശികളായ മനാഫ് ലത്തീഫ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്നുകൊണ്ടിരുന്ന മിനി ലോറിയും കണ്ണൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments