തൃശ്ശൂർ: വീട് എന്നാൽ വെറും ഒരു കെട്ടിടമല്ല, അത് ഒരു പാട് പേരുടെ ജീവിതമാണ്. അത്തരത്തിലുള്ള ഒരുപാട് ജീവിതങ്ങൾക്ക് കൈതാങ്ങാവുകയാണ് വിശ്വസേവാഭാരതി. തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിൽ താമസിക്കുന്ന ചെമ്പില്ലേരി വീട്ടിൽ ബിന്ദുവിനും മക്കൾക്കുമാണ് ഇത്തവണ വിശ്വസേവാഭാരതി വീട് നിർമ്മിച്ച് നൽകിയത്.
രണ്ട് വർഷം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് മരണപ്പെട്ടത്. ബിന്ദുവിന്റെ രണ്ട് മക്കളും അസൂഖം ബാധിതരാണ്. മൂത്ത മകളെ ന്യൂറോഫൈബ്രോമെറ്റോസിസ് എന്ന അപൂർവം രോഗമാണ് ബാധിച്ചിരിക്കുന്നത്. ഇളയ മകനും രോഗബാധിതനാണ്. വല്ലപ്പൊഴും തൊഴിലുറപ്പിനു പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
വിശ്വസേവാഭാരതി തലചായ്‌ക്കനൊരിടം പദ്ധതിയിൽ ഉൾപെടുത്തിയാണ് ഭവനം നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറ്റം കെ എസ് പദ്മനാഭൻ (വിഭാഗ് സംഘചാലക്, രാഷ്‌ട്രീയ സ്വയംസേവക സംഘം) ഓഗസ്റ്റ് 21 ന് നിർവഹിക്കും. വിശ്വസേവാഭാരതി വൈസ് പ്രസിഡന്റ് ചിൻമയമോഹൻ ബിന്ദുവിന് സ്‌നേഹോപഹാരം നൽകും .
Comments