ഡൽഹി: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഭാര്യ ഗംഗ(40), മക്കളായ യോഗേന്ദ്ര (14), നേഹ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ ദിലീപ് പവാർ സ്വയം കുത്തി മരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. വളർത്തുനായയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments