ന്യൂഡൽഹി: സിപിഎം ഡൽഹി ഓഫീസിൽ സംഘടിപ്പിച്ച രാജ്യവിരുദ്ധ സെമിനാറിന് പൂട്ടുവീണു. ജി-20 യോഗം നടക്കുന്നതിനാൽ കേന്ദ്ര തലസ്ഥാന പ്രദേശമായ ഡൽഹിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്ക് നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വിലക്ക് മറികടന്നായിരുന്നു സിപിഎം പരിപാടി ആസുത്രണം ചെയ്തത്. എന്നാല് പോലീസെത്തി യോഗം അവസാനിപ്പിക്കുകയും ഡൽഹി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു.
പ്രതിഷേധത്തിന് ശ്രമിച്ചെങ്കിലും പോലീസ് ഇതും തടഞ്ഞിരുന്നു, പിന്നാലെയാണ് പരിപാടി റദ്ദാക്കിയതായി സിപിഎം അറിയിച്ചത്. ഡൽഹിയിൽ ഇത്തരം പരിപാടികൾ നടത്താൻ പൊലീസിന്റെ മുൻകൂർ അനുമതി വേണമെന്ന കോടതി ഉത്തരവുണ്ട്. പരിപാടികൾക്ക് ഡൽഹി പോലീസിന്റെ മുൻകൂർ അനുമതി വേണമെന്ന് ഹൈക്കോടതി മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചായിരുന്നു കൂട്ടയ്മ.
കൃഷി, ഭക്ഷ്യസുരക്ഷ, ജി20 എന്നിവയാണ് പരിപാടിയുടെ പ്രധാന അജണ്ട എന്നാണ് വാദം. എന്നാല് ജി-20യ്‌ക്ക് ബദലായി നടത്തുന്ന ഇത്തരം പരിപടികളെ സംശയദൃഷ്ടിയോടെയാണ് പോലീസ് നോക്കിക്കാണുന്നത്.
Comments