കണ്ണൂർ: ബൈക്കപകടത്തിൽ മരിച്ച ആളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കിട്ടിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് പോക്കറ്റിൽ നിന്ന്
8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് വിശദമായ അന്വേഷണം നടത്തും.
ഇന്ന് പുലർച്ചെ കണ്ണൂർ എകെജി ആശുപത്രിക്ക് സമീപത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കാസർകോട് ചൗക്കി സ്വദേശികളായ മനാഫ് , ലത്തീഫ് എന്നിവരായിരുന്നു മരിച്ചത്. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ മീൻ കയറ്റാൻ വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments