ഹാജിപൂർ ; കളിച്ചു നടക്കേണ്ട പ്രായത്തിൽ കാലില്ലാത്ത വേദന ഉള്ളിലൊതുക്കുകയായിരുന്നു നന്ദിനി എന്ന 10 വയസുകാരി . എന്നാൽ ഇന്ന് സഹോദരനോടുള്ള സ്നേഹത്തിലും മഹാദേവനിലുള്ള അചഞ്ചല ഭക്തിയിലും അവൾ പിന്നിട്ടത് 100 കിലോമീറ്ററാണ് . ബിഹാറിലെ ഹാജിപൂർ സ്വദേശിയാണ് നന്ദിനി.
സഹോദരൻ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തിയതിന്റെ നന്ദി സൂചകമായി മഹാദേവന് ജലാഭിഷേകം ചെയ്യാനാണ് നന്ദിനി ബാബ ഗരീബ്നാഥിന്റെ ക്ഷേത്രത്തിലെത്തിയത് . ഇന്ന് രാവിലെയാണ് നന്ദിനി ക്ഷേത്രത്തിൽ എത്തി ജലാഭിഷേകം നടത്തിയത്.
ഞായറാഴ്ച രാത്രി തന്നെ നന്ദിനി ബാബ ഗരീബ്നാഥിന്റെ ധാമിൽ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പഹ്‌ലേജാ ഘട്ടിൽ നിന്ന് ഗംഗാജലം എടുത്താണ് ജലാഭിഷേകം നടത്തിയത്. രണ്ട് വർഷം മുമ്പ് നന്ദിനിയുടെ സഹോദരന് ഗുരുതരമായ ഹൃദ്രോഗം ബാധിച്ചിരുന്നു. തുടർന്ന്, തന്റെ സഹോദരൻ സുഖം പ്രാപിച്ച ശേഷം, ബാബ ഗരീബ്നാഥ് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്താമെന്ന് നന്ദിനി പ്രാർത്ഥിച്ചിരുന്നു .സഹോദരൻ സുഖം പ്രാപിച്ച ശേഷം തന്റെ നേർച്ച പൂർത്തിയാക്കി അനുഗ്രഹം തേടാനാണ് നന്ദിനി ക്ഷേത്രത്തിലെത്തിയത് . ഐപിഎസ് ആയി രാജ്യത്തെ സേവിക്കുക എന്നതാണ് തന്റെ സ്വപ്നം. ഒരു കാല് മാത്രമേ ഉള്ളുവെങ്കിലും മനസ്സിന് ഒരു കുറവുമില്ലെന്നും നന്ദിനി പറയുന്നു.
Comments