കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്ഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു.
ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് , ഷാജി സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്‌ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് താമര ചിഹ്നം അനുവദിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മന് കൈപ്പത്തി ചിഹ്നവും. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിന് ചുറ്റികഅരിവാൾനക്ഷത്രവും അനുവദിച്ചു. ആം ആദ്മി സ്ഥാനാർത്ഥി ലൂക്ക് തോമസിന് ചൂല് ചിഹ്നവും സ്വതന്ത്ര സ്ഥാനാർത്ഥികളായ
പി.കെ. ദേവദാസിന് ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും
സന്തോഷ് പുളിക്കലിന് – ഓട്ടോറിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചത്.
Comments