തൃശൂർ: കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം ക്രിമിനലുകൾക്ക് പോലീസ് ബന്തവസ്സിൽ രാജകീയ ഉല്ലാസയാത്ര.
സിപിഎം ഗുണ്ട കൊടി സുനിയും ടി പി വധക്കേസിലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി അനൂപും തൃശൂരിൽ നിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ രാജകീയ സൗകര്യങ്ങളോടെ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കൊടി സുനി അപകടകാരിയായ ക്രിമിനലും കോളിളക്കമുണ്ടാക്കിയ ഫസൽ വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും പ്രതിയുമാണ്. ഇവരെ പുറത്തു കൊണ്ടുപോയപ്പോൾ
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഒരാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ പോലീസ് പാലിക്കേണ്ട യാതൊരു ചിട്ടവട്ടങ്ങളും മര്യാദകളും പാലിക്കാതെ ട്രെയിനിൽ യാത്രചെയ്യുന്ന വീഡിയോ ആണ് ജനം ടിവിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കയ്യാമം വെക്കാതെ ഇവർക്ക് സുഖയാത്രക്കുള്ള പാറാവ് ഒരുക്കുകയാണ് കൂടെയുള്ള പോലീസുകാർ ചെയ്യുന്നത്. കൂടാതെ സുഹൃത്തുക്കളോടൊപ്പം കൂട്ടുകൂടി ഉല്ലസിക്കാനും ഫോൺ ചെയ്യാനും സ്‌റ്റേഷനുകളിൽ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങാനുമൊക്കെ ഈ കൊടും ക്രിമിനലിന് പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുകയാണ്. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
എല്ലാവരും കാൺകെ ഈ പാർട്ടി ഗുണ്ടകളെ ഇങ്ങനെ കയറൂരി വിട്ടിരിക്കുകയാണെങ്കിൽ ജയിലിനകത്ത് ഇവരനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ എന്തായിരിക്കുമെന്നൂഹിക്കാമല്ലോ എന്നാണ് ഈ വീഡിയോ കണ്ടവർ ഉന്നയിക്കുന്ന ചോദ്യം.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികൾ ജയിലിൽ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് ഇതിനു മുൻപേ തന്നെ വാർത്തകൾ വന്നിട്ടുണ്ട്. ഈ പാർട്ടിക്രിമിനലുകളുടെ സ്നേഹാന്വേഷണത്തിനായി പല സിപിഎം നേതാക്കളും ഊഴമിട്ട് ജയിൽ സന്ദർശനം നടത്തുന്നതും വർത്തയായിട്ടുണ്ട്. ടി പി ചന്ദ്ര ശേഖരനെ വധിച്ചതിൽ സിപിഎമ്മിന് പങ്കില്ല എന്ന നിലപാടാണ് ഇതുവരെ പാർട്ടി പ്രത്യക്ഷത്തിൽ എടുത്തിട്ടുള്ളത്.
Comments