ചെന്നൈ: ഇന്ത്യയുടെ യശസ്സുയർത്തി കുതിച്ചുയർന്ന ചന്ദ്രയാൻ-3 നാളെ രാജ്യം കാത്തിരുന്ന സോഫ്റ്റ്ലാൻഡിംഗിനായി തയ്യാറെടുക്കുകയാണ്. നിരവധി അഭിനന്ദനങ്ങളും പ്രാർത്ഥനകളുമാണ് ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനായി രാജ്യത്ത് അലയടിക്കുന്നത്. ആ അലയടികളിലേക്ക് ഒരു പൊൻത്തൂവൽ കൂടി..
തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ മാരിയപ്പനാണ് സ്വർണം കൊണ്ട് മിനിയേച്ചർ മാതൃകയിൽ ചന്ദ്രയാൻ-3 നിർമ്മിച്ചത്. 4 ഗ്രാം സ്വർണം ഉപയോഗിച്ച് ഉണ്ടാക്കിയ പേടകത്തിന് 1.5 ഇഞ്ച് നീളമുണ്ട്. ചന്ദ്രയാൻ-3 ന്റെ വിക്ഷേപണത്തിൽ പങ്കാളികളായ എല്ലാ ശാസ്ത്രഞ്ജന്മാർക്കും നന്ദി അറിയിക്കാനാണ് ഇത്തരത്തിൽ ഒരു മാതൃക നിർമ്മിച്ചതെന്ന് മാരിയപ്പൻ പറഞ്ഞു. രാജ്യം നാളെ സാക്ഷ്യം വഹിക്കുന്നത് ഇന്ത്യയുടെ വിജയമാണ്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ് ഇതെന്നും 4 ഗ്രാം സ്വർണം ഉപയോഗിച്ച് മിനിയേച്ചർ മാതൃക ഉണ്ടാക്കാൻ 2 ദിവസത്തോളം എടുത്തെന്നും മാരിയപ്പൻ കൂട്ടിച്ചേർത്തു.
#WATCH | Tamil Nadu | A Coimbatore-based miniature artist designs a 1.5-inch tall model of #Chandrayaan3 using 4 grams of gold.
Chandrayaan-3’s Lunar Lander Vikram is all set for a soft landing on the moon tomorrow, 23rd August. pic.twitter.com/xkZG7EZRMu
— ANI (@ANI) August 22, 2023
“>
അതേസമയം ചന്ദ്രയാൻ-3 ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ ഇസ്രോ പങ്കുവെച്ചിരുന്നു. 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
Comments