രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തമായ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് പ്രധാനമന്ത്രിയും സാക്ഷിയാകും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴിയാകും അഭിമാന മുഹൂര്‍ത്തത്തിന്
പങ്കാളിയാകുക.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഐ.എസ്.ആര്‍.ഒ അധികൃതര്‍ക്കൊപ്പമായിരിക്കും പ്രധാനമന്ത്രി ലാന്‍ഡിംഗ് വീക്ഷിക്കുക. നാളെ വൈകിട്ട് 6.04നാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ്.15-ാമത്തെ ബ്രിക്‌സ് ഉച്ചകോടിക്കാണ് പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ന് പോയത്. ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ദക്ഷിണാഫ്രിക്കന്‍ ജനതയും അധികൃതരും നല്‍കിയത്.
നിലവില്‍ ചന്ദ്രോപരിതലത്തില്‍ നിന്നു 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രയാന്‍-3 പേടകം നാളെ വൈകീട്ട് 6.04ന് ചന്ദ്രനിലിറങ്ങും . ലാന്‍ഡര്‍ ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്ന് ഇറസ്‌റോ അറിയിച്ചു. രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഏറെ മുന്‍കരുതലെടുത്താണ് ഇത്തവണ ലാന്‍ഡറും റോവറും ഒരുക്കിയിരിക്കുന്നത്.
Comments