ഇടുക്കി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. തൊടുപുഴ ഇടനയ്‌ക്കൽ വീട്ടിൽ നാസറിന്റെ മകൻ ഹാരിസ് നാസറി(28)നാണ് ശിക്ഷ വിധിച്ചത്. 14 വർഷം കഠിന തടവും ഒന്നരലക്ഷരൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിന തടവിനുമാണ് കോടതി ശിക്ഷ വിധിച്ചത്. തൊടുപുഴ എൻഡിപിഎസ് പ്രത്യേക കോടതിയുടേതാണ് വിധി. 51.050 കി.ഗ്രാം കഞ്ചാവും , 356 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
2-09-2020- ലാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ വെങ്ങല്ലൂർ ബൈപാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ മാരക മയക്കുമരുന്നുമായി പിടികൂടിയത്. ഹോണ്ട ജാസ് കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മറ്റ് നിരവധി നാർക്കോട്ടിക് കേസുകളിൽ പ്രതിയാണ് ഹാരിസ് നാസർ. തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന സുദീപ് കുമാർ എൻപിയും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസിൽ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടോമി ജേക്കബ് ആണ്, അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
Comments