തിരുവനന്തപുരം: ഭാരതത്തിന്റെ നിർണായക ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം. മൂന്നാം ദൗത്യം വിജയം കാണുമെന്ന പ്രതീക്ഷയാണ് ചന്ദ്രയാൻ രണ്ടിന്റെ അമരക്കാരൻ ആയിരുന്ന ഐഎസ്ആർഒ ചെയർമാൻ എസ് ശിവൻ പങ്കുവെക്കുന്ന പ്രതീക്ഷ.
ലാൻഡിങ്ങിനു മുന്നോടിയായി ഉള്ള ഒരുക്കങ്ങളിൽ പൂർണ്ണ കാര്യക്ഷമത വിക്രം ലാൻഡർ പുലർത്തുന്നതായി ഐഎസ്ആർഒ അറിയിക്കുന്നുണ്ട്. പ്രതികൂല ഘടകങ്ങളെ തരണം ചെയ്യാൻ സർവ്വസജ്ജമാണ് ചന്ദ്രയാൻ മൂന്നാം ദൗത്യം. രണ്ടാം ദൗത്യത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചുള്ള മൂന്നാം ദൗത്യം വൻവിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. ശിവൻ പറഞ്ഞു. വിക്രം ലാൻഡർ ചന്ദ്രപ്രതലത്തിൽ തൊടുന്നത് ചരിത്രമുഹൂർത്തം എന്നാണ് മുൻ മേധാവി ജി. മാധവൻ നായർ
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ജൊഹനാസ് ബർഗിൽ നിന്നും ഓൺലൈൻ ആയി ലാൻഡിങ് വീക്ഷിക്കും. ഇതിന് മുന്നോടിയായി ഉള്ള സമഗ്ര പരിശോധനകളും, അന്തിമ നിരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം 5.45 നും 6.04 നും ഇടയിൽ ആയിരിക്കും ലാൻഡിങ് നടക്കുക.
Comments