ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ തൊട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. നന്ദി ഐഎസ്ആർഒ, ഇന്ത്യയെ വീണ്ടും അഭിമാനം കൊള്ളിച്ചു. ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ശാസ്ത്രലോകം പുതിയ ചരിത്രം സൃഷ്ടിച്ചു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയായി.- രാഷ്‌ട്രപതി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
2023 ഓഗസ്റ്റ് 23-എന്ന ദിനം ചരിത്രത്തിന്റെ താളുകളിൽ സുവർണ ലിപികളാൽ എഴുതി ചേർക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കുറിച്ചു. രാജ്യത്തെ ഓരോരുത്തർക്കും അഭിമാനകരമായ നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ജയിച്ചു, അതുവഴി മറ്റുള്ളവരെയും ജയിപ്പിച്ചു എന്നാണ് ബംഗാൾ ഗവർണർ സിവി ആനന്ദബോസ് കുറിച്ചത്. ഇസ്രോയുടെ വിജയത്തിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും നന്ദി അറിയിച്ചെത്തി. ഈ വിജയത്തിൽ നാസയ്‌ക്കും പങ്ക് ചേരാനായതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു നാസയുടെ മേധാവി ബിൽ നെൽസൺ കുറിച്ചത്.
Comments