ശ്രീനഗർ: ഗാന്ദർബാൽ ജില്ലയിൽ 10,000 അടി ഉയരത്തിൽ കുടുങ്ങിയ ട്രക്കിംഗ് സംഘത്തെ രക്ഷിച്ച് സൈന്യം. ജമ്മുകശ്മീരിലെ നന്ദ്‌കോൾ തടാകത്തിനു സമീപം ട്രക്കിംഗിനായി വന്ന സംഘത്തെയാണ് സൈനികർ രക്ഷപ്പെടുത്തിയത്. തുടർന്ന് സഞ്ചാരികൾക്ക് വൈദ്യസഹായം നൽകി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
10,000 അടി ഉയരത്തിൽ കുടുങ്ങിപോയ വിവരം സംഘം തന്നെയാണ് സൈന്യത്തെ വിവരമറിയച്ചത്. തുടർന്ന് സൈനികർ സംഭവസ്ഥലത്ത് ഉടൻ എത്തുകയും സംഘത്തെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവ സമയം ട്രക്കിംഗ് സംഘത്തിലെ 37-കാരനായ അബ്ദുൾ ജബർ എന്ന വ്യക്തി ശ്വാസതടസ്സ മൂലം ബുദ്ധിമുട്ടുകയായിരുന്നെന്നും ഇയാൾക്ക് അടിയന്തര സഹായം സംഭവസ്ഥലത്ത് വെച്ച് നൽകിയതായും സൈനികർ അറിയിച്ചു. രക്ഷപ്പെടുത്തിയ എല്ലാ ആളുകളെയും സമീപത്തുള്ള കംഗൻ ട്രോമ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
Comments