പാലക്കാട്: മേഴത്തൂരിൽ യുവഡോക്ടറിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയുർവേദ ഡോക്ടറായ ഋതിക മണിശങ്കർ (32)നെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനുള്ളിൽ ശുചിമുറിക്കകത്ത് തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോനാണ് ഭർത്താവ്. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ഋതിക. യുട്യൂബർ കൂടിയാണ് മരിച്ച ഋതിക. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. തൃത്താല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മക്കൾ: മിത്രൻ, ബാല.
Comments