കുപ്രസിദ്ധ സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും പിടിയിൽ. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലാണ് വിനീത് പിടിയിലായിരിക്കുന്നത്. പത്തോളം മോഷണകേസുകളിലെയും പീഡനകേസിലെയും പ്രതിയാണ് തിരുവനന്തപുരം കണിയാപുരം സ്വദേശിയായ റീൽസ് താരം വിനീത്.
പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ കൊണ്ടുപോകവേയാണ് വിനീതും സുഹൃത്തും ബൈക്കിലെത്തി പണം കവർന്നത്. ഇൻസ്റ്റാഗ്രാം വീഡിയോ ചെയ്യാൻ പഠിപ്പിക്കാനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിലാണ് ഇയാൾ ആദ്യം പിടിയിലാകുന്നത്. യുവതി പരാതി നനൽകിയതിന് പിന്നാലെ സമാനരീതിയിലുള്ള ആരോപണവുമായി നിരവധി യുവതിമാർ രംഗത്തെത്തിയിരുന്നു.
Comments