മുംബൈ: പ്രമുഖ ചലച്ചിത്ര നടി സീമാ ദേവ് (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുംബൈ, ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.
1957-ൽ പുറത്തിറങ്ങിയ മറാത്തി ചിത്രമായ ആലിയ ഭോഗാസിയിലൂടെയാണ് സീമ ചലച്ചിത്ര ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 80-ലധികം മറാത്തി, ഹിന്ദി ചലച്ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിലെത്തി. ആനന്ദ്, ജഗ ജഗാ പവാർ, മോൾകാരിൻ,യന്ദ ധൂതി ഹേ, സുവാസിനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങളിൽ നടി സ്ഥാനം പിടിച്ചത്.
മൂന്ന് വർഷമായി അൽഷിമേഴ്സ് രോഗബാധിതയായിരുന്ന സീമാ ദേവ് പൊതുവേദികളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയായിരുന്നെന്ന് മകനും ചലച്ചിത്ര സംവിധായകനുമായ അഭിനയ് ദേവ് പറഞ്ഞു. നടൻ അജിങ്ക്യ ദേവാണ് നടിയുടെ മറ്റൊരു മകൻ. സീമാ ദേവിന്റെ ഭർത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്.
Comments