കോട്ടയം: ഇന്ത്യൻ അഴിമതി രാഷ്‌ട്രീയത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ് പിണറായി വിജയനെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ‘റിവേഴ്‌സ് ഹവാല’ കണ്ടുപിടിച്ചത് പിണറായി ആണ്. അഴിമതി പണം ഡോളറാക്കിയിട്ട് വിദേശത്തേക്ക് കടത്താമെന്ന് കണ്ടുപിടിച്ചയാളാണ് അദ്ദേഹം. അച്ഛനും മകളും കേരളം കണ്ട ഏറ്റവും വലിയ കാട്ടു കള്ളന്മാരാണ്. ഇതൊക്കെ പുതുപ്പള്ളിയിൽ പ്രതിഫലിക്കും-അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
ഷംസീറിനെ വേട്ടയാടുക മാത്രമല്ല, ഷംസീറിനെ വിചാരണ ചെയ്യാൻ പോകുന്ന തിരഞ്ഞെടുപ്പാകും ഇത്. ബൂത്തിലെത്തുന്ന ഗണപതി ഭക്തന്മാർ മാത്രമല്ല, എല്ലാ വിശ്വാസികളും ഈ നിരീശ്വരവാദികളുടെ രാഷ്‌ട്രീയത്തിനെതിരായി പ്രതികരിക്കും. എൻഡിഎയും ഐ.എൻ.ഡി.ഐ.എയുമായാണ് ഇവിടെ മത്സരിക്കുന്നത്. വിചിത്രമായ മുന്നണിയാണ് ഐ.എൻ.ഡി.ഐ.എ പഴയ യുപിഐയുടെ പുതിയ പേരാണിത്. ഈ പാർട്ടിയിലുള്ള ഒരു മുന്നണിയാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗിന്റെ പച്ചകൊടിയുമായി വടക്കേ ഇന്ത്യയിൽ പോകാൻ കഴിയില്ല. ഇത് പാകിസ്താന്റെ പതാകയാണെന്നാകും അവിടുത്തെ ജനങ്ങൾ പറയുക. സിപിഎമ്മിന്റെ ചെങ്കൊടിയുമായി ബംഗാളിൽ പോകാൻ കഴിയില്ല. ഇത്തരത്തിൽ വിചിത്രമായ മുന്നണിയാണ് ഇത്. പുതിയ മുന്നണിയ്‌ക്കെതിരായി എൽഡിഎഫിനും യുഡിഎഫിനും എതിരായ വികാരം ജനങ്ങൾക്കുണ്ട്.
ഗണപതി ഭഗവാനെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീറിനെ പുതുപ്പള്ളിയിൽ വോട്ടർമാർ വിചാരണ ചെയ്യുമെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ എന്തെങ്കിലും ഒരു അനുകൂല്യം ലഭിച്ചിട്ടുള്ളവരാണ് കേരളത്തിലെ ഓരോ ജനങ്ങളും. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുമ്പോൾ നരേന്ദ്ര മോദിയെ മറക്കില്ല. പുതിയ രാഷ്‌ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Comments