പത്തനംതിട്ട: കോളേജിലെ ഓണഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണ് അപകടം. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. അടൂർ ഐഎച്ച്ആർടി കോളേജ് ഓഫ് ആപ്ലൈഡ് സയൻസിലായിരുന്നു ഓണാഘോഷത്തിനിടെ മതിൽ ഇടിഞ്ഞ് അപകടം ഉണ്ടായത്. വാദ്യമേളം നടക്കുന്നത് കാണാൻ വിദ്യാർത്ഥികൾ മതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയായിരുന്നു അപകടം. അപകടത്തിൽ മേളക്കാർക്ക് സാരമായി പരിക്കേറ്റു.
മതിലിടിഞ്ഞ് മുൻവശത്തുള്ള റോഡിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കോളേജിൽ ഓണാഘോഷ പരിപാടി നടക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. മതിലിന്റെ കാലപ്പഴക്കമാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments