ഭോപ്പാൽ : സനാതനധർമ്മത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ . ചിന്ദ്വാരയിലെ ജാം സൻവാലി ധാമിനെ ‘ഹനുമാൻ ലോക്’ എന്ന പേരിലാണ് വികസിപ്പിക്കുന്നത്. ഉജ്ജയിനിലെ ‘മഹാകൽ ലോക്’ മാതൃകയിൽ ‘ഹനുമാൻ ലോക്’ സ്ഥാപിക്കും. ഇതിന്റെ വികസനത്തിന് 314 കോടി രൂപ നീക്കി വച്ചിട്ടുണ്ട് . .ഇതിനായി മുഖ്യമന്ത്രി ഭൂമി പൂജയും ചെയ്തു.
ഹെലികോപ്റ്ററിൽ ചിന്ദ്വാരയിലെത്തിയ ശിവരാജ് സിംഗ് ചൗഹാൻ, ജാം സൻവാലി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും അതിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു. “റാം ജിയുടെ അനുഗ്രഹത്തോടെ, ചിന്ദ്വാര ജില്ലയിലെ ജംസൻവാലിയിൽ ഹനുമാൻ ലോക് നിർമ്മിക്കാൻ പോകുന്നു. മഹാകൽ ലോക് പോലെ, കോടിക്കണക്കിന് ഭക്തരുടെ വിശ്വാസ കേന്ദ്രമായി ഹനുമാൻ ലോകവും ഉയർന്നുവരുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഹനുമാൻ ജിയുടെ അനുഗ്രഹം സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.“ അദ്ദേഹം കുറിച്ചു .
ചിന്ദ്വാര ജില്ലയിലെ സൗസറിൽ സ്ഥിതി ചെയ്യുന്ന ജാം സാൻവാലിയിൽ ഏകദേശം 30 ഏക്കർ സ്ഥലത്താണ് ശ്രീ ഹനുമാൻ ലോക് നിർമ്മിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിന് 35.23 കോടി രൂപയാണ് ചെലവ്. രാംതേകരി പർവത പ്രദക്ഷിണത്തിനായി സഞ്ജീവനി പാത വികസിപ്പിക്കും
സാൻവാലി ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ നിന്നാണ് ‘ഹനുമാൻ ലോക്’ ജാം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ, 90,000 ചതുരശ്ര അടിയിൽ ചിരഞ്ജീവി പാത നിർമ്മിക്കും. അതിൽ ഹനുമാന്റെ ബാലകലകൾ പുരാവസ്തുക്കളുടെ രൂപത്തിൽ ചിത്രീകരിക്കും.
ഹനുമാൻ ലോകിൽ നിരവധി സൗകര്യങ്ങളുണ്ടാകും. മറാത്ത വാസ്തുവിദ്യ അനുസരിച്ചായിരിക്കും ഇതിന്റെ പ്രധാന കവാടം നിർമിക്കുക. ട്രസ്റ്റ് ഓഫീസ്, കമ്മ്യൂണിറ്റി സെന്റർ, പൊതു സൗകര്യങ്ങൾ, ടിക്കറ്റ് കൗണ്ടർ, കൺട്രോൾ റൂം തുടങ്ങിയവ പ്രധാന കെട്ടിടത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിസ്തീർണ്ണം ഏകദേശം 37,000 ചതുരശ്ര അടി ആയിരിക്കും. ഇതിന് പുറമെ ആയുർവേദ ആശുപത്രി, അഷ്ടസിദ്ധി കേന്ദ്രം, സംസ്കൃത വിദ്യാലയം എന്നിവയും നിർമിക്കും.
ഹനുമാൻ ലോകിൽ രാംലീലയ്ക്കും മറ്റ് മതപരമായ ചടങ്ങുകൾക്കുമായി ഒരു ഓപ്പൺ തിയേറ്ററും നിർമ്മിക്കും. ഇവിടെയെത്തുന്ന തീർഥാടകർക്ക് ഭക്ഷണശാലയും താമസ സൗകര്യവും ഒരുക്കും.
Comments